പറവൂർ: ചാത്തനാട് - വലിയകടമക്കുടി പാലത്തിന്റെ അപ്പ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പാക്കേജിന് അംഗീകാരം ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളിലെ വീടും ജീവനോപാധികളും നഷ്ടപ്പെടുന്ന ഇരുപത്തിരണ്ട് കുടുംബങ്ങളാണ് ഈ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉത്തരവ് പ്രസിദ്ധീകരിച്ച് പതിനഞ്ചു ദിവസ ത്തിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ഭൂമി വില നിശ്ചയിച്ചു നഷ്ടപരിഹാരത്തുക കണക്കാക്കുന്നതുമാണ്. അന്തിമ വിജ്ഞാപനമായ 19 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ ഉടൻ നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുക്കുന്നതും പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.