നെടുമ്പാശേരി: രണ്ടാംഘട്ടമായി 2,64,000 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ ഇന്നലെ കൊച്ചിയിൽ എത്തിച്ചു. മുംബയിൽ നിന്നാണ് 22 പെട്ടികളിലായി വാക്സിൻ എത്തിച്ചത്. കൊച്ചിയിലേക്ക് 12 ബോക്‌സിലായി 1,46,000 ഡോസ് വാക്‌സിനും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്‌സുകളിലായി 1,08,000 വാക്‌സിനുമാണുള്ളത്. ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സിൽ 12,000 ഡോസും. ലക്ഷദ്വീപിലേക്കുള്ളവ ഹെലികോപ്ടറിൽ കൊണ്ടുപോയി.