പറവൂർ: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില അടിക്കടി വർധിപ്പിച്ച് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. എം.ടി. ജയൻ, അനു വട്ടത്തറ, സാജു തോമസ്, ഡി. രാജ്കുമാർ, സജി നമ്പിയത്ത്. ഡെന്നി തോമസ്, രഞ്ജിത്ത് മാത്യു, സോമൻ മാധവൻ എന്നിവർ സംസാരിച്ചു.