1
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം പകുതിയിൽ താഴെയായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം

തൃക്കാക്കര: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതം പകുതിയിൽ താഴെയായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധസമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആശാ സനൽ, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, എം.ജെ ജോമി, കെ.ജി. ഡോണോ, റാണിക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു.