തൃക്കാക്കര : എൻജിനീയറിംഗ് വിഭാഗം ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കേരള എൻജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ അനീഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എ ജില്ലാ പ്രസിഡന്റ് നവാസ് യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. രാജീവ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി കൺവീനർ ഹുസൈൻ പതുവന, കെ.ഇ.എസ്.എ മുൻ ജില്ലാ പ്രസിഡന്റ് എം എൻ. മോഹനൻ, മുൻ സംസ്ഥാന സെക്രട്ടേറിയറ് അംഗം കെ.എം ഫിലിപ്പോസ്,ജില്ലാ വൈസ് പ്രസിഡന്റ് പി. വി. സുനിൽ കുമാർ, ജില്ലാ സെക്രട്ടറി എം എ സുധൻ , തുടങ്ങിയവർ സംസാരിച്ചു.