വൈപ്പിൻ : കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡൃം പ്രഖ്യാപിച്ചുകൊണ്ട് സി ഐ ടി യു നടത്തുന്ന ജില്ലാ പ്രചരണ ജാഥകൾ വൈപ്പിൻ ഗോശ്രീ ജംഗ് ഷനിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജിവ് ഉത്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ആണ് ജാഥ നയിക്കുന്നത്.
കാർഷിക ഉത്പാദനം , സംഭരണം, വില്പന എന്നിവ പൂർണ്ണമായും സ്വകാര്യ വൽക്കരിക്കുന്നത്തിനുള്ളതാണ് പുതിയ കർഷക നിയമമെന്ന് പി രാജിവ് കുറ്റപ്പെടുത്തി.കാർഷിക രംഗത്തെ ചില്ലറ വിൽപ്പനക്കാരും അവരുടെ കീഴിലുള്ള തൊഴിലാളികളും ഇല്ലാതാകും. എഫ് സി ഐ ഇല്ലാതാകുന്നതോടെ റേഷൻ കടകളും പൂട്ടുമെന്ന് രാജിവ് ചൂണ്ടിക്കാട്ടി.
ഉത്ഘാടന സമ്മേളനത്തിൽ എ കെ ശശി അദ്ധ്യക്ഷത വഹിച്ചു. കെ എൻ ഗോപിനാഥ്, എം ബി സൃമന്തഭദ്രൻ എന്നിവർ സംസാരിച്ചു. വൈസ് ക്യ്ര്രാപൻ പി ആർ മുരളീധരൻ , മാനേജർ സി കെ പരീത് , കെ എ അലി അക്ബർ എന്നിവർ സംബന്ധിച്ചു.