വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയ സെക്രട്ടറിയായിരുന്ന സി.കെ മോഹനൻ മാസ്റ്ററുടെ ഒന്നാം ചരമ ദിനാചരണം പുതുവൈപ്പിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി വി ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ ഉണ്ണികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ബി ഷൈനി, എ പി പ്രിനിൽ , എം പി പ്രശോഭ് എന്നിവർ പ്രസംഗിച്ചു.കേരള ഫോക് ലോർ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവ് വി ബി രാജിയെ യോഗത്തിൽ ആദരിച്ചു. തുടർന്ന് യോഗത്തിൽ രാജി നാടൻ പാട്ട് അവതരിപ്പിച്ചു.