പള്ളുരുത്തി: അന്യസംസ്ഥാന ബോട്ടുകൾ തോപ്പുംപടി ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് ബയിംഗ് ഏജന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. നാഗപട്ടണം ഉൾപ്പടെയുള്ള ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്കാണ്‌ അനുമതി വേണ്ടത്. വാർഷിക സമ്മേളനത്തിൽ എ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.പി.എ.അനീഷ്, വി.കെ.അഷ്കർ, പി.ഐ.ഹംസക്കോയ, എ.പി.അൻവർ എന്നിവർ സംബന്ധിച്ചു. 24 വർഷം പ്രസിഡന്റായി തുടരുന്ന നൗഷാദിനെ ആദരിച്ചു. ഭാരവാഹികളായി എ.എം.നൗഷാദ് (പ്രസിഡന്റ്) പി.ഐ.ഹംസക്കോയ (വൈസ് പ്രസിഡന്റ്) പി.എ.അനീഷ് (സെക്രട്ടറി) എ.പി.അൻവർ (ജോ. സെക്രട്ടറി) വി.കെ.അഷ്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.