citu
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന സിഐടിയു ജില്ലാ പ്രചാരണ ജാഥയുടെ ക്യാപ്റ്റൻ സി കെ മണിശങ്കറിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ചുമട്ട് തെഴിലാളികൾ പൈനാപ്പിൾ നൽകി സ്വീകരിക്കുന്നു

മൂവാറ്റുപുഴ: ന്യൂഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സംഘടിപ്പിച്ച സി.ഐ.ടി.യു ജില്ലാ പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴ, വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മൂവാറ്റുപുഴ നെഹൃ പാർക്കിൽ വിവിധ യൂണിയനുകൾ സ്വീകരണം നൽകി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം. എ. സഹീർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ സി.കെ. മണിശങ്കർ, എൽ.ആർ. ശ്രീകുമാർ, സി.കെ. സോമൻ, പി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു. വാഴക്കുളത്ത് സജി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. മോഹനൻ, ജാഥാ ക്യാപ്ടൻ സി.കെ. മണിശങ്കർ,വൈസ് ക്യാപ്ടൻ എൻ.സി. മോഹനൻ, എം.കെ. മധു, പി.എസ്. സുധാകരൻ എന്നിവർ സംസാരിച്ചു.