മൂവാറ്റുപുഴ: എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി വിസ് ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ (വെഫി) നേതൃത്വത്തിൽ പേഴയ്ക്കാപ്പിള്ളി കേന്ദ്രീകരിച്ച് എക്സലൻസി ടെസ്റ്റ് നടത്തും. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാതൃക പരീക്ഷയും പരീക്ഷയ്ക്കുള്ള ഗൈഡൻസ് ക്ലാസ് അടങ്ങിയ പദ്ധതിയാണ് എക്സലൻസി ടെസ്റ്റ്. കേരള സ്കീമിൽ പരീക്ഷയെഴുതുന്ന മലയാളം/ ഇംഗ്ലീഷ് /കന്നഡ മീഡിയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 14നാണ് പരീക്ഷ. മാത്‌സ് നിർബന്ധമായും ഇംഗ്ലീഷ് അല്ലെങ്കിൽ സോഷ്യൽ സയൻസ് ഇവയിൽ വിദ്യാർത്ഥികൾ തെരഞ്ഞടുക്കുന്ന വിഷയവും പരീക്ഷയെഴുതാം. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ വെഫി നൽകുന്ന അപേക്ഷാഫോമിൽ 22ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.വിവരങ്ങൾക്ക് :9605895307, 9567579671