മൂവാറ്റുപുഴ: അമൃത ഔഷധി മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ വച്ച് (അമൃത ഔഷധി പി.ഒ. ജംഗ്ഷൻ, മൂവാറ്റുപുഴ) 31 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകുന്നു. വാത സംബന്ധമായ അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ, താരൻ, അലർജി, അസിഡിറ്റി, മൂലക്കുരു, ആർത്തവരോഗങ്ങൾ, ഉളുക്ക്, ചതവ് ലരേ. വാതസംബന്ധമായ അസുഖങ്ങൾക്ക് അഭ്യംഗം പോലെയുള്ള പഞ്ചകർമ്മ ചികിത്സകൾ ലഭ്യമാണ്. കൊവിഡ് 19 പോലെയുള്ള വൈറസ് രോഗങ്ങൾ തടയുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം രോഗപ്രതിരോധ ശക്തി ശരിയായി നിലനിർത്തുകയാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ കൂട്ട് അന്നേദിവസം ഇവിടെ സൗജന്യമായി വിതരണം ചെയ്യുന്നു. അമൃത ഓഷധിയിൽ പ്രവർത്തിക്കുന്ന ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ സേവനം തുടർന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം. വിവരങ്ങൾക്ക് 7907341743,