കൊച്ചി: സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് പറഞ്ഞു. ഭാരത് ധർമ്മ മഹിളാസേനയുടെയും ഭാരത് ധർമ്മ യുവജനസേനയുടെയും ജില്ലാ സംയുക്ത പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനസേന ജില്ലാ പ്രസിഡന്റ് സതീഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ. രമിത, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ ട്രഷറർ ഷൈജു മനയ്ക്കപ്പടി, കെ.കെ. പീതാംബരൻ, മഹിളാസേന നേതാക്കളായ നിർമ്മല ചന്ദ്രൻ, പമേല സത്യൻ, ബിന്ദു ഷാജി, വാസന്തി സദാശിവൻ, മിനി കിഷോർ, ബീന നന്ദകുമാർ, ഷാരിമ സനൽ, സ്‌മിത പ്രസന്നൻ, പ്രീതി രാജേഷ്, അമ്പിളി രഞ്ജിത്, യുവജനസേന നേതാക്കളായ ലിജു പുഷ്‌കരൻ, ഹബി ഗോപി, അമൽദേവ്, മിഥുൻ എം. ഗോപി എന്നിവർ പ്രസംഗിച്ചു.