കളമശേരി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് വാർഷികസമ്മേളനം നടത്തി. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ.കെ വിഷ്ണു കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി എം.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഡോ. ജി.എസ്. പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ. ബിനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ഇ. അമീർ അലി, ജില്ലാ കമ്മിറ്റി അംഗം കെ.ജി. മിനിമോൾ, ഏരിയ ട്രഷറർ സാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.കെ. വിഷ്ണുകുമാർ (പ്രസിഡന്റ്), എം കെ ഷീല (വൈസ് പ്രസിഡന്റ്), ഡോ.ജി എസ് പ്രവീൺ (സെക്രട്ടറി), സുമ പീറ്റർ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു