അങ്കമാലി:തുറവൂർ കൃഷിഭവനിൽ എം.ഐ.ഡി.എച്ച് പദ്ധതിപ്രകാരം ടിഷ്യുകൾച്ചർ വാഴത്തൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു.വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മനു മഹേഷ്,സിൻസി തങ്കച്ചൻ, വി.വി രഞ്ജിത്ത്, കൃഷി ഓഫീസർ സ്വപ്ന നന്ദകുമാർ എന്നിവർ സംസാരിച്ചു.