അങ്കമാലി:കൃഷിക്കാർ ന്യൂഡൽഹിയിൽ നടത്തുന്നസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘം കറുകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി. പൊതുസമ്മേളനം സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ, കെ.പി.റെജീഷ്, പി.വി.ടോമി, രംഗമണി വേലായുധൻ, ഗോപി, വി.വി.മോഹനൻ,പി.വി.എൽദോ, ജി.ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.