മുളന്തുരുത്തി: ചോറ്റാനിക്കര പഞ്ചായത്തിൽ വഴിയരികിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ. കർശന നടപടിയുമായി പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ കുരീക്കാട് റോഡ്, ശുചീകരിച്ച കോണത്തുപുഴ,ടൗണിന്റെ വിവിധ റോഡുകൾ എന്നിവിടങ്ങളിൽ മാലിന്യംതള്ളുന്ന വാർത്ത കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. മാലിന്യം തള്ളുന്നവരിൽ നിന്ന് 10,000രൂപ മുതൽ 25,000 രൂപവരെ പിഴയായി ഈടാക്കുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് രാജേഷ് അറിയിച്ചു.പ്രധാന റോഡുകളിൽ സി.സി ടി വി കാമറകളും സ്ഥാപിക്കുന.ചേപ്പാട്ട് ചാൽ അടക്കമുള്ളളവ ശുചീകരിക്കുവാനും തീരുമാനമായി.