പറവൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭ ചെയർപേഴ്സ്ണും കൗൺസിലർമാർക്കും സ്വീകരണം നൽകി. ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സുനീതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ഐ.എം.എ ഡിസ്ട്രിക് ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഡോ. മേരി ആൻ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് വാസ്കിനെക്കുറിച്ചുള്ള സംവാദത്തിൽ ഡോ. ശ്രീവിലാസൻ, ഡോ. മധു എന്നിവർ സംസാരിച്ചു.