കൊച്ചി: വാതരോഗങ്ങൾ, നട്ടെല്ലുരോഗങ്ങൾ, അസ്ഥിതേയ്മാനം, ഡിസ്‌കിന്റെ സ്ഥാനചലനം, നടുവേദന, കഴുത്തുവേദന, സ്ത്രീരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് ശാന്തിഗിരി ആശുപത്രിയിൽ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നടത്തും. ശാന്തിഗിരിയുടെ ചിറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിൽ ഡോ.ആനന്ദ് ശ്രീധറും ഡോ. ടി.എ. ആതിരയും നേതൃത്വം നൽകും. ഡോ. ഋജുവിന്റെ നേതൃത്വത്തിലാണ് കാക്കനാട് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ഇന്നും നാളെയും രാവിലെ 9മുതൽ 5വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വൈദ്യ പരിശോധന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സൗജന്യ വൈദ്യപരിശോധനയും നിശ്ചിതശതമാനം വിലക്കുറവിൽ മരുന്നും നൽകും.