കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ കൊവിഡ് ബാധിതവീടുകൾ സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റിയുടെയും ഡി.വൈ.എഫ്ഐയുടെയും നേതൃത്വത്തിൽ അണുനശീകരണം നടത്തി. കാഞ്ഞൂർ,ശ്രീമൂലനഗരം പഞ്ചായത്തുകളിലായി മുന്നൂറിലധികം വീടുകളിൽ ഇതേവരെ അണുനശീകരണം നടത്തിയിട്ടുണ്ട്. എം.കെ. ലെനിൻ,സുബിൻ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.