കാലടി: കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും വികസനനയരേഖ സമർപ്പണവും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യുട്ടീവ് അംഗം ജിനേഷ് ജനാർദനൻ വികസന നയരേഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോന് സമർപ്പിച്ചു.
പ്ലാന്റേഷൻ റോഡ്, തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ, പൊതു ഇടങ്ങളായ ഗ്രന്ഥശാലകളുടെ നവീകരണം തുടങ്ങിയ വിഷയങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൽസി ബിജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. മുരളി വാർഡ് മെമ്പർ എം.എം. ഷൈജു, പുരോഗമന കലാസാഹിത്യസംഘം കാലടി ഏരിയാ സെക്രട്ടറി പി.വി. രമേശൻ, നിഖിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.