photo
പെരുമ്പളം വാത്തികാട്ട് ജെട്ടിക്ക് സമീപം ഒരേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: പെരുമ്പളം വാത്തികാട്ട് ജെട്ടിക്ക് സമീപം, യുവാക്കളായ ബെന്നനും പ്രമോദും ചേർന്ന് ഒരേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ ഉദ്ഘാടനം ചെയ്തു. ബിരുദ പഠനത്തിന് ശേഷം പലചരക്ക് സ്ഥാപനം നടത്തുന്ന ബെന്നനും ഡ്രാഫ്റ്റ്സ്മാനായ പ്രമോദും ചേർന്ന് പൂർണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്.

പുരയിടത്തിൽ ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിലാണ് ജലസേചനം. പെരുമ്പളം കൃഷിഭവന്റെ മേൽനോട്ടത്തിലാണ് കൃഷി.തക്കാളി, വെണ്ട, പയർ, മുളക്, പടവലം, പാവൽ, വാഴ എന്നീ പച്ചക്കറികളോടൊപ്പം ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിവിധ തരം ആടുകളും ബ്രോയിലർ വിഭാഗത്തിൽപ്പെട്ട പലതരം മുയലുകളും കാടകളും മീനുകളും വളർത്തുന്നുണ്ട്. വാർഡംഗം ഗീത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അനു ആർ.നായർ മുഖ്യ പ്രഭാഷണം നടത്തി. നാലാം വാർഡ് അംഗം ഷൈലജ,ജയകുമാർ കാളി പറമ്പ്,ബിനി ദേവി, ഹരീഷ്, രശ്മി ബെന്നൻ, ജോളി പ്രമോദ് പെരുമ്പളം ശരത്ത് ,കൃഷി അസിസ്​റ്റന്റ് ജിഷ എന്നിവർ പങ്കെടുത്തു.