കോലേഞ്ചേരി: പാങ്കോട് ഗ്രാമീണ വായനശാലയിലെ വനിതാവേദി വെള്ളാനിക്കര കാർഷിക കോളജിലെ അവസാന വർഷ ബി.എസ്‌സി വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയത്തിന്റെ ഭാഗമായി കർഷക സദസ്സ് നടത്തി. കർഷകർ നേരിടുന്ന വിവിധ വെല്ലുവിളികൾ കർഷകരുമായി സംവാദിച്ചു. പഞ്ചായത്തംഗം ശ്രീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് വി.ഒ. ബാബു അദ്ധ്യക്ഷനായി.