palliyakkel-scb-
ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിന്റെവിഷുക്കാല പഴം-പച്ചക്കറി നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിക്കുന്നു.

പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഗ്രീൻലീഫ് സഹകരണ സ്വാശ്രയ ഗ്രൂപ്പിന്റെ വിഷുക്കാല പഴം-പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏത്തവാഴ, റോബസ്റ്റ്, പൂവൻ, പപ്പായ, തണ്ണിമത്തൻ, പൊട്ടുവെള്ളരി, മത്തൻ, തക്കാളി, കുറ്റി പയർ, അമരപ്പയർ, കൊത്തമര, കോവൽ, മുളക് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഭരണസമിതി അംഗങ്ങളായ വി.ബി. മന്മഥൻപിള്ള, എം.ബി. ചന്ദ്രബോസ്, സെക്രട്ടറി എം.പി. വിജയൻ, സ്വാശ്രയഗ്രൂപ്പ് കൺവീനർമാർ എന്നിവർ പങ്കെടുത്തു.