തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.എൻ സ്മാരക യൂണിയനിലെ വെട്ടിക്കാട്ടുമുക്ക് ശാഖയിൽ 43-ാമത് ഗുരുദേവപ്രതിഷ്ഠാ വാർഷികവും 19-ാമത് പുന:പ്രതിഷ്ഠാ വാർഷികവും നടന്നു. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എസ്. അനിമോൻ, യൂണിയൻ കൗൺസിലർ കെ.എസ്. അജീഷ്‌കുമാർ, ക്ഷേത്രംതന്ത്രി കണ്ണൻശാന്തി, അനൂപ് ശാന്തി, രമ്യ സന്തോഷ്, സുപ്രഭ രാജൻ, ഓമന വിജയൻ, ഷീബ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.