ആലുവ: കൊവിഡ് പാശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ ആൾ കേരള പാചക തൊഴിലാളി യൂണിയൻ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജനാർദനൻ വളമറ്റം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ പറയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം, സെക്രട്ടറി ഷമീർ, ട്രഷറർ പി.കെ. അബ്ദുൽ കരീം, എം.എ. നന്ദനൻ, ടി.ബി. നാസർ എന്നിവർ പ്രസംഗിച്ചു.