കാലടി: ന്യൂഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ,സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ക്യാപ്ടനായ ജാഥയ്ക്ക് കാലടി പഞ്ചായത്ത് സ്റ്റാൻഡിൽ സ്വീകരണം നൽകി. ഏരിയ വൈസ് പ്രസിഡന്റ് കെ.ജെ. ജോയി അദ്ധ്യക്ഷനായി. കെ.എ. ചാക്കോച്ചൻ, എം.ടി. വർഗീസ്, പി.എൻ. അനിൽകുമാർ, കെ.പി. ബിനോയി,കെ.കെ. വത്സൻ, എം.കെ. വിജയൻ, സി.കെ. പരീത്, എ.ജി. ഉദയകുമാർ, എം.ബി.സ്യമന്തഭദ്രൻ, എം.ജി. അജി എന്നിവർ സംസാരിച്ചു.