മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി എൽദോസ് നിർവഹിച്ചു .വൈസ് ചെയർപേഴ്‌സൺ സിനി ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം.അബ്ദുൾസലാം, അജി മുണ്ടാട്ട്, രാജശ്രീ രാജു, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എൻ പി കൃഷ്ണരാജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിദിനം നൂറ് പേർക്ക് വീതമാണ് വാക്‌സിൻ കുത്തിവയ്പ് നടത്തുക.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കുള്ള കൊവിഡ് വാക്‌സിൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയനാണ് വാക്‌സിൻ ഏറ്റുവാങ്ങിത് . ജില്ലയിൽ ഘട്ടം ഘട്ടമായിട്ടാണ് കൊവിഡ് വാക്‌സിനേഷൻ സെന്ററുകൾ ഒരുക്കുന്നത്.ജനറൽ ആശുപത്രിയിലെ ജീവനക്കാർക്കുള്ള പരീശീലനം പൂർത്തിയാക്കിയതിനുശേഷമാണ് വാക്‌സിനേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.