നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി മോർ ബഹനാം യാക്കോബായ പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ തുടങ്ങി.വികാരി ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ കൊടിയേറ്റി. റോയി എബ്രഹാം കോച്ചാട്ട് കോർഎപ്പിസ്‌കോപ്പ, ഫാ. ഏല്യാസ് അരീയ്ക്കൽ, ഫാ. ഗീവർഗീസ് മാത്യു പാറയ്ക്കൽ, ഡീക്കൻ ജോബിൽ യോയാക്കി, ട്രസ്റ്റിമാരായ എം.വി. കുഞ്ഞവര,കെ.എ. വത്സൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ ഏഴരയ്ക്ക് വിശുദ്ധ കുർബാന, ആറരയ്ക്ക് കൗമ റമ്പാന്റെ മുഖ്യകാർമ്മികത്വത്തിൽ സന്ധ്യാപ്രാർത്ഥന, തുടർന്ന് പ്രദക്ഷിണം. നാളെ രാവിലെ ഏഴിനും എട്ടരയ്ക്കും വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം.