അങ്കമാലി: വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കിയ മിൽമ ഡിലൈറ്റ് പാൽ വിതരണം ചെയ്തു. നഗരസഭ 17-ാം വാർഡ് 88-ാം നമ്പർ അങ്കണവാടിയിൽ കൗൺസിലർ ടി.വൈ. ഏല്യാസ് വിതരണോദ്ഘാടനം നിർവഹിച്ചു. അങ്കണവാടി വർക്കർ അമ്മിണി സി.എം അദ്ധ്യക്ഷത വഹിച്ചു.