കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം ബ്ലോക്ക് ഡിവിഷനിൽ ഉൾപ്പെടുന്ന ഏഴാംവാർഡ് തിരുവലംചുഴി പ്രദേശം 2018ലെ വെള്ളപ്പൊക്കത്തിനുശേഷം പുതിയ മണൽത്തിട്ടകൾ രൂപപ്പെട്ട് തരിശുനിലമായി കിടക്കുകയാണ്. ഈ പ്രദേശത്ത് ഒരു സായാഹ്ന പാർക്ക് സ്ഥാപിക്കണമെന്ന് ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയോഗം പാസാക്കി. കെ.വി. അഭിജിത്ത് പ്രമേയം അവതരിപ്പിച്ചു. ആൻസി ജിജോ സംസാരിച്ചു.