ആലുവ: തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മ പെരുനാൾ നാളെയും മറ്റെന്നാളുമായി നടക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കരസഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പ്രധാന കാർമ്മികത്വം വഹിക്കും. ഡോ. തോമസ് മാർ അത്താനാസിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തന്മാരും മറ്റ് പിതാക്കന്മാരും പങ്കെടുക്കും.