t
ദി കുറുപ്പംപടി പബ്ലിക് ലൈബ്രറിയും കൊച്ചിൻ ഹെൽത്ത് കെയറിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ദി കുറുപ്പംപടി പബ്ലിക് ലൈബ്രറിയും കൊച്ചിൻ ഹെൽത്ത് കെയറിന്റെയും ആഭിമുഖ്യത്തിൽ രക്തപരിശോധന ക്യാമ്പ് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ പ്രശോഭ്, പി.ബി ബിജു നന്ദിയും പറഞ്ഞു.കമ്മിറ്റി അംഗമായ ഒ.കെ രവി, ലാബ് കോഓർഡിനേറ്റർ ജയകൃഷ്ണൻ, ലൈബ്രേറിയൻ ബേസിൽ എന്നിവർ പങ്കെടുത്തു.