eloor-gopi

കൊച്ചി: കടവന്ത്ര - കലൂർ റോഡിലെ തണൽ മരങ്ങളിൽ ആണി തറച്ച് പരസ്യം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ വേറിട്ട പ്രതിഷേധം. ബി.ജെ.പി എളംകുളം ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരത്തിന് മരുന്ന് വെച്ച് കെട്ടിയായിരുന്നു പ്രതിഷേധം. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ.വേണുഗോപാൽ, പി.ബാബുരാജ് തച്ചേത്ത്, ആർ.മധുകുമാർ കൊല്ലേത്ത്, വിജയൻ പിള്ള എന്നിവർ നേതൃത്വം നൽകി.