തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ വഴിപാടിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ, സ്‌പെഷ്യൽ ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി വി.എ. ഷീജ, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, സിസ്റ്റം മാനേജർ ഇൻചാർജ്ജ് എ.ആർ. കീർത്തി എന്നിവർ സന്നിഹിതരായിരുന്നു.
വഴിപാടുകൾ ഓൺലെനായി www.triprayarsreeramaswamytemple.org എന്ന വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ക്ഷേത്രത്തിലെ ഫോൺ: 0487-2391375.