കൊച്ചി: ശമ്പള- പെൻഷൻ പരിഷ്‌കരങ്ങൾ ഒറ്റ സർക്കാർ ഉത്തരവിലൂടെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിയറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് പേട്രിൻ ധർണ ഉദ്ഘാടനം ചെയ്തു. ടി.ജി. മോഹനൻ, പി. സുകുമാരൻ നായർ, ടി.ജി. രഘുവരൻ, പത്മകുമാരി, പി.വി. രഘുവരൻ, വർഗീസ് വൈറ്റില, പി.ടി. അലോഷ്യസ് എന്നിവർ പങ്കെടുത്തു.