കൊച്ചി: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനം വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തയ്യൽ തൊഴിലാളി ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കാതെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ് ക്ഷേമനിധി ബോർഡ് തകർച്ചയിലേക്ക് നീങ്ങുന്ന അവസരത്തിൽ അന്വേഷണം നടത്തി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സെക്രട്ടറി കെ.എസ്. ഗോപിനാഥൻ ആവശ്യപ്പെട്ടു.