തൃക്കാക്കര: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഡെപ്യൂട്ടി കളക്ടർമാരെ സ്ഥലം മാറ്റി. എ.ഡി.എം സാബു കെ. ഐസക്കിനെ നെടുമങ്ങാട് ആർ.ഡി.ഒ.ആക്കി. പകരം കോട്ടയത്തുനിന്നും കെ.എ.മുഹമ്മദ് ഷാഫിയെ നിയമിച്ചു.
മൂവാറ്റുപുഴ ആർ.ഡി.ഒ ചന്ദ്രശേഖരൻ നായരെ ഇലക് ഷൻ ഡപ്യൂട്ടി കളക്ടറായി പത്തനംതിട്ടയിലേക്കും മാറ്റി പകരം തൃശൂർ ഡെപ്യൂട്ടി കളക്ടർ എ.പി.കിരണെ നിയമിച്ചു.
പുതിയ ഡെപ്യൂട്ടി കളക്ടർമാർ. ബ്രാക്കറ്റിൽ വന്ന സ്ഥലം
• എൽ.ആർ: പി.എൻ പുരുഷോത്തമൻ (മലപ്പുറം)
• എൽ.എ : സോളി ആന്റണി (തൃശൂർ)
• ഇലക്ഷൻ: ജിയോ ടി.മനോജ് (കോട്ടയം)
• ആർ.ആർ. : പി.പി.പ്രേംലത (പാലക്കാട്)
• എൽ എ (എൻ.എച്ച് ഡി പി) : അനിൽ കുമാർ എം.വി (ആലപ്പുഴ)