വൈപ്പിൻ: വ്യാപാരി വ്യവസായി ഏകോപനസമിതി വൈപ്പിൻ മേഖല യൂത്ത്‌വിംഗ് രൂപീകരണ സമ്മേളനം മുനമ്പം വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, മേഖലാ ജനറൽസെക്രട്ടറി വി.കെ. ജോയി, കുഴുപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് കെ.പി. ബോസ്, വൈപ്പിൻ യൂണിറ്റ് പ്രസിഡന്റ് ജോഷി, മേരി ജോയി, പോൾ ജെ.മാമ്പിള്ളി, അജ്മൽ, എ.ബി. ലിയോ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ.ബി. ലിയോ (പ്രസിഡന്റ് ), ഷാനവാസ് (വൈസ് പ്രസിഡന്റ് ), സജൽ സജു (സെക്രട്ടറി), റസാക്ക് (ജോ. സെക്രട്ടറി), കെ.പി. സിബിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.