കളമശേരി: റോഡ് അപകടം കുറയ്ക്കുക ലക്ഷ്യമിട്ട് കൈപട മുകൾ വൈ.സി.എഫ് ലൈബ്രറി ഹാളിൽ കൂടിയ യോഗം ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എച്ച്.എം.ടി.മെഡിക്കൽ കോളേജ് റോഡിൽ ഒരാഴ്ച മുമ്പു നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോഡ് വീതി കൂട്ടി നാലുവരിപാതയാക്കുക, സുരക്ഷാ ബോർഡുകൾ , വഴിവിളക്കുകൾ സ്ഥാപിക്കുക, അനധികൃത പാർക്കിംഗ് ഒഴിവാക്കുക ,അമിതവേഗത നിയന്ത്രിക്കുക , എൽ.പി.ജി ടാങ്കർ ഗതാഗതം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകും. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ധർണ നടത്തുവാനും തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി ചെയർമാൻ സൽമത്ത് സെയ്തുമുഹമ്മദ് , കൺവീനർ അബൂബക്കർ , രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി 50 അംഗ കൗൺസിലാണ് രൂപീകരിച്ചത്.
'