rail

കൊച്ചി : പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്നും സീസൺ ടിക്കറ്റ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വർക്കേഴ്‌സ് കോ ഓഡിനേഷൻ കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്നു നടന്ന യോഗം ജില്ല പ്രസിഡന്റ് ജേക്കബ് ലാസർ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വലയുന്ന തൊഴിലാളികൾ യാത്രക്കായി നിത്യവും വലിയ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ .വി. ഉണ്ണികൃഷ്ണൻ, കെ .സി. എസ് .മണി, കെ. പി. പോൾ എന്നിവർ സംസാരിച്ചു. ശ്രീജി തോമസ്, സി .എ .കുമാരി, ഡിവൈൻ .സി.ബെനഡിക്ട് , രഞ്ജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.