കൊച്ചി: സുഗതകുമാരിയുടെ ജൻമദിനമായ ഇന്ന്അവരുടെ ഓർമ്മയ്ക്കായി മേയർ അഡ്വ.എം.അനിൽകുമാർ ഇന്ന് രാവിലെ 10.30 ന് എറണാകുളം സുഭാഷ് പാർക്കിൽ പേരാൽതൈ നടും. 'ഞാൻ പോയതിന് ശേഷം നിങ്ങളെന്നെ ഓർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ! ... ഒരു പേരാൽ മരത്തൈ നടുക. ദയവു ചെയ്ത് മരത്തിലോ അതിനടുത്തോ ഒന്നും എഴുതി വയ്ക്കാതിരിക്കുക . പക്ഷികൾവന്ന് മരത്തിൽ നിന്നും യഥേഷ്ടം പഴങ്ങൾ ഭക്ഷിക്കട്ടെ ... എനിക്കതു മാത്രം മതി... ' എന്ന സുഗതകുമാരിയുടെ അഭിലാഷം മാനിച്ചുകൊണ്ടാണ് ചെടിനട്ട് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്.