കൊച്ചി: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് മേഖലയിൽ നിന്ന് സ്വർണവും പണവും സി.ബി.ഐ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. സൂപ്രണ്ടുമാരായ ആശ, സത്യേന്ദ്ര സിംഗ്, ഇൻസ്പെക്ടർമാരായ സുധീർകുമാർ, യാസർ അരാഫത്ത് എന്നിവരാണിവർ. നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഴ്ചയും സസ്പെൻഡ് ചെയ്തതാണ്. സി.ബി.ഐ റെയ്ഡിൽ സ്വർണം കടത്തിയ 24 കാരിയർമാരെ പിടികൂടിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷണർ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.