karshaka

കാഞ്ഞിരമറ്റം: കർഷക സമരം സമ്പൂർണ വിജയമാകാൻ തൊഴിലാളി പിന്തുണ അനിവാര്യമാണെന്ന് എസ്.യു.സി.ഐ ( കമ്മ്യൂണിസ്റ്റ് ) ട്രേഡ് യൂണിയൻ വിഭാഗമായ എ.ഐ.യു.ടി.യു.സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം എൻ.ആർ. മോഹൻ കുമാർ അഭിപ്രായപ്പെട്ടു.
ചാലക്കപ്പാറ ജംഗ്ഷനിൽ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പി.എം. ദിനേശൻ, സെക്രട്ടറി കെ.എസ്.ഹരികുമാർ, മറ്റ് ഭാരവാഹികളായ കെ. ഒ. സുധീർ, സി.കെ.രാജേന്ദ്രൻ, ഷാൻ. കെ.ഒ., സി.ടി.സുരേന്ദ്രൻ , രാജി കെ.എൻ എന്നിവർ സംസാരിച്ചു.