ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പ്രദേശത്തെ കൗൺസിലർമാർക്ക് സ്വീകരണം നൽകി. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി.വി.ഷൈവിൻ, വായനശാല സെക്രട്ടറി സുരേഷ് , സി.ആർ.സദാനന്ദൻ, രാധാകൃഷ്ണൻ നായർ, ബി.മോഹനൻ , പി.എസ്.നന്ദകുമാർ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു , കൗൺസിലർമാരായ ടി.എം.ഷെനിൻ , പി.ബി.രാജേഷ്, മിനി ബെന്നി, ബിജി സുബ്രമണ്യൻ , ശ്രീദേവി ഗോപാലകൃഷ്ണൻ, പി.എ.ഷെരീഫ്, ഷൈജ ബെന്നി, വി.എ.ജെസി, എസ്.ഷാജി, ദിവ്യനോബിൻ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.