കൊച്ചി: കർഷക നിയമം ഭേദഗതികളോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ചെയർമാൻ കുരുള മാത്യൂസ് ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി, ജനറൽ സെക്രട്ടറി എം .എൻ. ഗിരി, വൈസ് ചെയർമാൻ ഫെബി ചെറിയാൻ, ബിജി മണ്ഡപം ,ആയൂബ് മേലേടത്ത് ,ബിജു നാരായണൻ , ആന്റണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.