മൂവാറ്റുപുഴ: സി.പി.എം പായിപ്ര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽ നാളെ (ഞായർ) രാവിലെ 10ന് പള്ളിച്ചിറങ്ങരയിൽ നടക്കുന്ന ചടങ്ങിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കൈമാറും. പള്ളിച്ചിറങ്ങരയിൽ വാസയോഗ്യമല്ലാത്ത കുടിലിൽ താമസിക്കുന്ന രോഗിയും വിധവയുമായ വെള്ളെക്കാട്ട് പാത്തുമ്മയ്ക്കാണ് വീട് നൽകുന്നത്. ചടങ്ങിൽ കനിവ് ഭവന നിർമ്മാണകമ്മറ്റി ചെയർമാൻ ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ആർ. മുരളീധരൻ, എൽദോഎബ്രഹാം എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ഭവനനിർമ്മാണ കമ്മിറ്റി ട്രഷറർ ഒ.കെ. മോഹനൻ, കൺവീനർ എ. അജായ് എന്നിവർ സംസാരിക്കും.