കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഒഫ് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് കൊച്ചി ശാഖയുടെ ആഭിമുഖ്യത്തിൽ ബിസിനസ് സംരംഭങ്ങൾക്ക് ഏക ജാലക അനുമതിക്കായി അപേക്ഷ സമർപ്പിക്കുന്നതും പരാതിപരിഹാര സംവിധാനത്തെക്കുറിച്ചുമുള്ള ഓൺലൈൻ ശില്പശാല 27ന് വൈകിട്ട് 4 മുതൽ 6 വരെ നടത്തും. സംസ്ഥാന വ്യവസായ കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ വർഗീസ് മാളക്കാരൻ ശില്പശാല നയിക്കും. വിവരങ്ങൾക്ക്: 9847852477, 9846554444.