seba-muha
ചെങ്ങമനാട് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ പൊലീസിനൊപ്പം ചെങ്ങമനാട് ഗ്രാമപഞ്ചായത്തും സഹകരിക്കുമെന്ന് പ്രസിഡന്റ് സെബ മുഹമ്മദാലി പറഞ്ഞു. ചെങ്ങമനാട് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.

ചെങ്ങമനാട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. മുരളി അദ്ധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ജെ. ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ അമ്പിളി ഗോപി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി. സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജീന നാസർ, ശോഭന സുരേഷ്, വിജിത വിനോദ്, ഷക്കീല മജീദ്, സി.എസ്. അസീസ്, പോൾ വർഗീസ്, ടി.എസ്. ബാലചന്ദ്രൻ സുധാകരൻ, സുനിതാ ഹരിദാസ്, മറിയാമ്മ പൗലോസ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാകമ്മറ്റി ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ കേന്ദ്രങ്ങളിൽ എട്ടുലക്ഷം രൂപയോളം മുടക്കി നിരീക്ഷണ കാമറകൾ സ്ഥാപിച്ചെങ്കിലും പലകാരണങ്ങളാൽ ഇത് നശിച്ചിരിന്നു. ഇതേത്തുടർന്നാണ് പ്രാദേശികമായി കാമറ പ്രവർത്തിപ്പിക്കുവാൻ ഗ്രാമപഞ്ചായത്തുകളുടെ സഹകരണം തേടുവാൻ തീരുമാനിച്ചത്.