1

തൃക്കാക്കര: കരാറുകാരുടെയും തൃക്കാക്കര നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയ്ക്ക്. ഇനി അനാവശ്യമായി നഗരഭയിൽ കയറി ഇറങ്ങിയും ഉദ്യോഗസ്ഥർ ചുമ്മാ ഇരുന്നാലും പണികിട്ടും. നഗരഭയാകെ സി.സി.ടി.വി സ്ഥാപിക്കുകയാണ്. 16 കാമറകളാണ് ഘടിപ്പിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ചെലവ്.

റവന്യൂ,ഹെൽത്ത്,എൻജിനിയറിംഗ്,ഫ്രണ്ട് ഓഫീസ്,ഓഫീസിന്റെ പ്രധാന കവാടങ്ങൾ,പാർക്കിംഗ് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു മാസം വരെ ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ചെയർപേഴ്സൻ,സെക്രട്ടറി എന്നിവരുടെ ക്യാബിനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്രീനിൽ നഗര സഭയിലെ ക്യാമറകളുടെ ദൃശ്യങ്ങൾ കാണാനും സാധിക്കും.

നഗര സഭയിൽ എത്തുന്ന ഓരോരുത്തർക്കും സേവനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമറയിൽ പതിയുന്ന ഓരോ ദൃശ്യവും പ്രത്യകം സജ്ജമാക്കിയ സർവറിൽ ഒരുമാസം വരെ സുക്ഷിക്കാൻ സംവിധാനം ഉണ്ടെന്ന് മുൻസിപ്പൽ സെക്രട്ടറി പി.എസ് ഷിബു പറഞ്ഞു .കൂടാതെ ക്യാബിനിൽ വച്ചിരിക്കുന്ന ഉദ്യോഗസ്ഥരോട് തട്ടിക്കയറി കാര്യംനേടാന്‍ ശ്രമിക്കുന്ന വിരുതൻ മാരെയും ക്യാമറപിടികൂടും