മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സീന വർഗീസിന്റെ തിരഞ്ഞെടുപ്പ് പരാതി എറണാകുളം ജില്ലാകോടതി ഫയലിൽ സ്വീകരിച്ചു. എട്ട് വോട്ടിനാണ് സീന വർഗീസ് പരാജയപ്പെട്ടത്. വാളകം ഡിവിഷനിൽ തന്നെ ഒന്നിലധികം വോട്ട് ചെയ്ത നിരവധി വോട്ടർമാരുടെയും വോട്ട് രേഖപ്പെടുത്തിയ വിദേശത്തുള്ളവരുടെയും വിശദാംശങ്ങൾ കോടതി മുമ്പാകെ ഹാജരാക്കി. ഹർജിക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ.എസ്. രഞ്ജിത്ത് ഹാജരായി.